സുല്‍ത്താന്‍ ബത്തേരി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ( കെ എസ് ടി എ ) സുൽത്താൻബത്തേരി ഉപജില്ല സമ്മേളനം ഡിസംബർ 6, 7 തീയതികളിൽ സഖാവ് കെ ബാലകൃഷ്ണൻ നമ്പ്യാർ നഗർ (ബത്തേരി സർവ്വജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ )ചേർന്നു ചേർന്നു. ഉപജില്ല പ്രസിഡണ്ട് എസ്. സുദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള ഗുരുകാരുണ്യ എൻഡോവ്മെന്റ് വിതരണം ജില്ലാ സെക്രട്ടറി ടി. രാജൻ നിർവഹിച്ചു. ജോയിന്റ് സെക്രട്ടറി എ കെ സുകുമാരി, എം കെ സ്വരാജ് , വൈസ് പ്രസിഡണ്ട് എം വി സമിത, ബിനു മോൾ ജോസ്,അനൂപ് കുമാർ , എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സബ് ജില്ലാ സെക്രട്ടറി ദിനേശൻ കെ പ്രവർത്തന റിപ്പോർട്ടും ബിനു മോൾ ജോസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സുധീഷ് എം എം വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
കെ എൻ ഇന്ദ്രൻ അനുശോചന പ്രമേയവും മേരീസ്.സി. യു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ : സുദീപ് കുമാർ എസ് ( പ്രസിഡണ്ട് ) ഗോപിക. എ. ജി, ഷനോജ് ബി കെ പി വിഷ്ണുപ്രസാദ് ( വൈസ് പ്രസിഡണ്ട്മാർ ) ദിനേശൻ കെ ( സെക്രട്ടറി)
ഇന്ദ്രൻ കെ എൻ, ഷാജൻ ബി തോമസ്, സൗമ്യാദേവി ( ജോയിന്റ് സെക്രട്ടറിമാർ)
സുധീഷ് എം എം ( ട്രഷറർ ) സംഘാടക സമിതിക്ക് വേണ്ടി സിഐടിയു ബത്തേരി ഏരിയ സെക്രട്ടറി പി കെ രാമചന്ദ്രൻ സ്വാഗതവും നൗഷാദ് പി നന്ദിയും പറഞ്ഞു.
സഖാവ് പുഷ്പൻ നഗറിൽ( ബത്തേരി സ്വതന്ത്ര മൈതാനി) നടന്ന പൊതുസമ്മേളനം എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി എ. എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.സഖാവ് പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി രാജൻ, എം കെ സ്വരാജ്, എ കെ സുകുമാരി ടീച്ചർ, സുദീപ് കുമാർ എസ് ഗോപിക എ, റഷീദ ബാനു, ദാവൂദ് പിടി ഷിവി എം കെ തുടങ്ങിയവർ സംസാരിച്ചു. ദിനേശൻ കെ സ്വാഗതവും, സുധീഷ് എം എം നന്ദിയും പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് അടിയന്തരമായി കേന്ദ്ര സഹായം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി