വൈദ്യുതി ചാർജ് വർദ്ധന പിൻവലിക്കുക: മിർവ

Kozhikode

കുറ്റിച്ചിറ : വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് കുറ്റിച്ചിറ മിഷ്കാൽ റസിഡൻസ് & വെൽഫെയർ അസോസിയേഷൻ (മിർവ) ആവശ്യപ്പെട്ടു. വൈദ്യുതി ചാർജ് വർദ്ധനവ് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് പ്രയാസപ്പെടുന്ന സാധാരണക്കാർക്ക് വൈദ്യുതി ചാർജ് വർദ്ധനവ് താങ്ങാനാവാത്തതാണ്. അതുകൊണ്ട് വൈദ്യുതി ചാർജ് വർദ്ധനവ് ബന്ധപ്പെട്ടവർ പിൻവലിക്കണമെന്ന് മിർവ ആവശ്യപ്പെടുന്നു.

മിർവ പ്രസിഡന്റ് പി മുഹമ്മദലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സി വി ഷംസുദ്ദീൻ, ട്രഷറർ എം മുഹമ്മദ് ഹാഫിസ്, കെ ഫൈജർ, പി ടി അഹ്മദ് കോയ, കെ വി അബ്ദുറഹ്മാൻ, പി ടി ഷൗക്കത്ത്, കെ വി മുഹമ്മദ്‌ ശുഹൈബ്, നിസാർ മൊല്ലാന്റെകം എന്നിവർ പ്രസംഗിച്ചു.