മീറ്റ് ദി ഡയറക്ടർ പ്രോഗ്രാമിലാണ് വിക്ടോറിയ എന്ന ചിത്രവുമായെത്തിയ ശിവരഞ്ജിനി സർക്കാരിനെ പ്രകീർത്തിച്ചത്. ബ്യൂട്ടി പാർലറിനെ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളാണ് തൻ്റെ സിനിമയിൽ കാണിക്കുന്നതെന്നും സ്ത്രീകേന്ദ്രീകൃതമായ ചിത്രത്തിന് പ്രേക്ഷകർ നൽകിയ അഭിനന്ദനങ്ങൾക്ക് നന്ദിയും ശിവരഞ്ജിനി പ്രകടിപ്പിച്ചു. മീരാ സാഹിബ് മോഡറേറ്റർ ആയിരുന്നു.