തിരുവനന്തപുരം: ശ്രീ ഗോകുലം നഴ്സിംഗ് കോളേജിലെ എം എസ് സി, പോസ്റ്റ് ബി എസ് സി, ബി എസ് സി നഴ്സിങ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സര്‍വകലാശാല ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് പ്രൊ വൈസ്ചന്സിലര് ഡോ സി പി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഹെല്‍ത്ത് ആന്‍ഡ് ഇന്സ്റ്റിറ്റിയൂഷന് ചെയര്മാന് ഗോകുലം ഗോപാലന് അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് വൈസ് ചെയര്മാന് ഡോക്ടര്‍ കെ കെ മനോജന് മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ലെഫ്റ്റനന് കേണല്‍ മീരാ കെ പിള്ള, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഡീന്‍ ഡോക്ടര്‍ പി ചന്ദ്രമോഹന്, ഡോക്ടര്‍ ഭാസി, ഡോക്ടര്‍ മമതാ ചുമ്മാല്ഗി, നഴ്സിംഗ് കോളേജ് അധ്യാപകരായ ബിന്ദു സി ജി, ഹസീന, അമുദ, ലിജ ആര് നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
