സ്വദേശാഭിമാനി കൾച്ചറൽ സെന്‍ററും നിംസ് ലിറ്റററി ക്ലബ്ബും സിസ്റ്റർ മൈഥിലി അനുസ്മരണം നടത്തി

Thiruvananthapuram

തിരുവനന്തപുരം: സാധരണക്കാരായ സ്ത്രീകളുടെ ഉന്നമനത്തിനായി നിരന്തരം പ്രവർത്തിച്ച വ്യക്തിയായിരുന്നു സിസ്റ്റർ മൈഥിലിയെന്ന് കെ.ആൻസലൻ എം എൽ എ.നെയ്യാറ്റിൻ കരയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക സ്ഥാനമാണ് അവർക്കുള്ളത്. മധുര ക്ഷേത്രത്തിൽ പിന്നോക്കക്കാരുടെ പ്രവേശനത്തിനായി സമരം നയിച്ച വൈദ്യനാഥ അയ്യരുടെ ചെറുമകളായ മൈഥിലി ജീവിതത്തിൻ്റെ ആരംഭം മുതൽ അവസാനം വരെ ഗാന്ധിമാർഗ്ഗ പ്രവർത്തക ആയിരുന്നുവെന്നും എം എൽ എ പറഞ്ഞു.

സ്വദേശാഭിമാനി കൾച്ചറൽ സെൻ്ററും നിംസ് ലിറ്റററി ക്ലബ്ബും സംയുക്തമായി നിംസ്മെഡിസിറ്റിയിൽ സംഘടിപ്പിച്ച സിസ്റ്റർ മൈഥിലി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.

നിംസ് എംഡി എം.എസ്.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ് സെൻ, കോൺഗ്രസ് മുൻ ബ്ളോക്ക് പ്രസിഡൻ്റ് അവനീന്ദ്രകുമാർ, മുൻ ജില്ലാ പഞ്ചായത്ത് അംഗം രാജേന്ദ്രൻ, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.മോഹൻദാസ്, അഡ്വ.ഹരികുമാർ, അഡ്വ. ജയച്ചന്ദ്രൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, എസ്.കെ. ജയകുമാർ, സുരേഷ്ഒഡേസ, മണലൂർ ശിവപ്രസാദ്, ഷാജു പിരായുംമൂട്, അഡ്വ. കാരോട് സിദ്ധാർത്ഥൻ നായർ, പ്രസന്നകുമാർ, പെരുമ്പഴുതൂർ ഗോപൻ, വെൺപകൽ ശരത്, കൊറ്റാമം സുരേഷ് ബാബു,ഇരുമ്പിൽ ശ്രീകുമാർ,
എ .എം.അനസ് തുടങ്ങിയവർ സംസാരിച്ചു.