ഷോർട്ട് ഫിലിം മത്സരത്തിൽ സംവിധാനത്തിന് ഗ്ളോബൽ പുരസ്കാരം നേടിയ വിനീഷ് വാസുവിന് അനുമോദനം

Kozhikode

കോഴിക്കോട് : ‘ഒരു വിശുദ്ധ താരാട്ട് ‘ എന്ന ഷോർട്ട് ഫിലിമിൻ്റെ സംവിധാനത്തിന് കൊച്ചിയിൽ നടന്ന എൻ.എഫ്.ആർ. ഫെസ്റ്റിവലിൽ ഗ്ളോബൽ അക്കാദമി പുരസ്കാരം നേടിയ ദർശനം ഗ്രന്ഥശാല ഫോക് ലോർ വിഭാഗം കൺവീനർ കൂടിയായ വിനീഷ് വാസുവിനെ ദർശനം സാംസ്കാരികവേദി അനുമോദിച്ചു.

ഇൻഡോ – അമേരിക്കൻ എഴുത്തുകാരൻ എസ്. അനിലാൽ ഉദ്ഘാടനം ചെയ്തു.വിനീഷ് വാസുവിന് അനിലാൽ ഉപഹാരം നല്കി. വിത്തുകളുടെ പഠനം നടത്തി കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ മിതുൻ വേണുഗോപാൽ, കലിക്കറ്റ് യൂണിവേഴ്സിറ്റിഎം.എ. പൊളിറ്റിക്കൽ സയൻസിൽ റാങ്ക് നേടിയ സുവിൻ കെ. സതീഷ്, ബ്രാസ് ബാൻഡിൽ ദേശീയ തലത്തിൽ 3-ാം സ്ഥാനത്ത് എത്തി റിപ്പബ്ളിക് ദിനത്തിൽ പുരസ്കാരം നേടിയ ആംഗ്ളോ ഇന്ത്യൻ ഗേൾസിലെ പ്ലസ് 1 വിദ്യാർത്ഥിനി ശ്രേയാകൃഷ്ണ ( ഇരുവരും കാളാണ്ടിത്താഴത്തുകാർ ) എന്നിവരെയും മെമെൻ്റോ നല്കി ആദരിച്ചു.

തണ്ണീർത്തട വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ശില്പി ആർട്ടിസ്റ്റ് ഗുരുകുലം ബാബു തത്സമയം വരച്ച ക്യാൻവാസ് ചിത്രം അനിലാലിന് സമ്മാനിച്ചു. സംവിധായകൻവിനീഷ് വാസു, ജൈവകർഷകൻപി.വി.ദേവസ്യ, ഡോ.മിതുൻ വേണുഗോപാൽ, ദർശനം ബാലവേദി മെൻ്റർ പി.തങ്കം, താലൂക്ക് ലൈബ്രററി കൗൺസിൽ അംഗം പി.കെ. ശാലിനി,വനിത വിഭാഗം നിർവാഹക സമിതി അംഗം വി. ജുലൈന എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ അധ്യക്ഷനായി. മുഖ്യ രക്ഷാധികാരി എം.എ. ജോൺസൺ സ്വാഗതവും ദർശനം കാർഷികവേദി കൺവീനർ എ.വിഷ്ണുനമ്പൂതിരി നന്ദിയും പറഞ്ഞു.