തിരുവനന്തപുരം: കെ എസ് ഇ ബിയുടെ പതനത്തിന് കാരണം മാനേജ്മെന്‍റിന്‍റെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം വി എസ് ശിവകുമാര്‍. പട്ടം വൈദ്യുതി ഭവന് മുന്നിൽ ഐ.എൻ.റ്റി.യു.സി. ദാരവാഹികൾ നടത്തുന്ന ദ്വിദിന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം .
അടിക്കടിയുണ്ടാകുന്ന വൈദ്യുതി ചാർജ്ജ് വർദ്ധനവിന് പ്രധാന കാരണവും മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥതയാണ്. മണിയാർ പദ്ധതി പോലുള്ള പന്ത്രണ്ടോളം സ്വകാര്യ ജല വൈദ്യുതി പദ്ധതികൾ ഏറ്റെടുക്കാൻ തയ്യാറായാൽ റവന്യൂ വരുമാനത്തിൻ്റെ 67 ശതമാനവും വൈദ്യുതി വാങ്ങുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കെ.എസ്.ഇ.ബി.യെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പൊതു പണി മുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും വൈദ്യുതി ബോർഡിൽ ഒഴിവുള്ള തസ്തികകളിൽ നിയമനങ്ങൾ നടത്തണമെന്നതടക്കമുള്ള അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും നടത്തുന്ന സത്യഗ്രഹ സമരത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അലി അറയ്ക്കപ്പടി അദ്ധ്യക്ഷനായിരുന്നു. AlCC അംഗം ജെ. എസ്. അഖിൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, INTUC ജില്ലാ പ്രസിഡൻ്റ് വി.ആർ. പ്രതാപൻ, സംസ്ഥാന സെക്രട്ടറി പ്രതീപ് നെയ്യാറ്റിൻകര, KPWC സംസ്ഥാന ഭാരവാഹികളായ ആർ.എസ്. വിനോദ് മണി , ഡി.ഷുബീല, P.I.സോവിയറ്റ്, T.പ്രഭാഷ്, നൗഷാദ്, S.താജുദീൻ, അനിൽ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.