കോഴിക്കോട്: ഖാസി ഫൗണ്ടേഷൻ 16ാം വാർഷികത്തിൻ്റെ ഭാഗമായി ആവിഷ്ക്കരിച്ച കിടപ്പാടം ഭവന പദ്ധതിയിൽ നിർമ്മിക്കുന്ന 10 വീടുകളിൽ ഒളവണ്ണ തുവശ്ശേരിയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിൻ്റെ നിർമ്മാണം ആരംഭിച്ചു.

വീടിൻ്റെ തറക്കല്ലിടൽ കർമ്മം പ്രോജക്ട് ചെയർമാൻ എം.വി. മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ കെൻസ ഗ്രൂപ്പ് ചെയർമാൻ പി.കെ. മൊയ്തീൻ കോയ നിർവ്വഹിച്ചു. ചടങ്ങിൽ പ്രമുഖ പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ,വാർഡ് മെമ്പർ ശുഭ.കെ കെ എന്നിവർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.

പ്രോജക്ട് കൺവീനർ സി.പി. മാമുക്കോയ,എം. അബ്ദുൽ ഗഫൂർ, കെ.മുഹമ്മദ് നാസർ,എ.വി സെക്കീർ ഹുസൈൻ, എന്നിവർ സംസാരിച്ചു. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ സ്വാഗതവും ട്രഷറർ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
ആദ്യഘട്ടത്തിൽ മൂന്ന് വീടുകളാണ് നിർമ്മിച്ചു നൽകുക.