ചെമ്മീനു’ശേഷം പച്ചമനുഷ്യരുടെ കഥയുമായി മണപ്പുറത്തുനിന്നും മറ്റൊരു സിനിമയെ ത്തുന്നു ‘ഭാരത പുഴ’. ശ്രദ്ധേയമായ നിരവധി ഡോക്യൂമെന്ററി, ഹൃസ്വചിത്രങ്ങൾ ചെയ്ത മണിലാൽ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ചിത്രം ഭാരതപുഴ മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ സിനിമയിൽ സിജി പ്രദീപ് പ്രധാന വേഷം ചെയ്യുന്നു. ദിനേശ് ഏങ്ങൂർ, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, ദിനേശ് പ്രഭാകർ, ശ്രീജിത് രവി, എം.ജി ശശി, മണികണ്ഠൻ പട്ടാമ്പി, ജയരാജ് വാര്യർ, സുനിൽ സുഖദ, ഗീതി സംഗീത, പാർവ്വതി പതിശേരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ടി.എം ക്രിയേഷൻസിന്റെ ബാനറിൽ ഷാജി കുണ്ടായിൽ, നിയാസ് കൊടുങ്ങല്ലൂർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ തോമസ് നിർവഹിക്കുന്നു. എഡിറ്റർ വിനു ജോയ്. പ്രൊജക്ട് ഡിസൈനർ രതി പതിശ്ശേരി.
റഫീക്ക് അഹമ്മദ്, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ വരികൾക്ക്
സുനിൽകുമാർ സംഗീതം പകരുന്നു. കല-സുനിൽ കൊച്ചന്നൂർ, വസ്ത്രലങ്കാരം – നളിനി ജമീല, മേക്കപ്പ്- രാധാകൃഷ്ണൻ തയ്യൂർ, സൗണ്ട് ഡിസൈൻ- ആനന്ദ് രാഗ് വേയാട്ടുമ്മൽ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുനിൽ ബാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ- നിധിൻ വിശ്വംഭരൻ, അസിസ്റ്റൻ്റ്സ്- ആര്യ നാരായണൻ, പൃഥ്വി പ്രേമൻ, ശ്രാവൺ, ഹരികൃഷ്ണൻ.