കൊല്ലം: പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സംഘടിപ്പിച്ച എക്ത 25, ടെക് ബിനാലെ 3.O എിവയുടെ ഉദാഘാടനം കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. ശിവപ്രസാദ് നിര്‍വഹിച്ചു. കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ് അധ്യക്ഷത വഹിച്ചു. യുകെഎഫില്‍ സംഘടിപ്പിച്ച ടെക്നോകള്‍ച്ചറല്‍ ഫെസ്റ്റ് എക്തയുടെ ഭാഗമായി ഇത് മൂാം തവണയാണ് ടെക് ബിനാലെ സംഘടിപ്പിക്കുത്.
ടെക്നോകള്‍ച്ചറല്‍ ഫെസ്റ്റിന്‍റെ ഭാഗമായി ടെക് ബിനാലെ, ഇന്‍റര്‍ കോളേജിയേറ്റ് ടെക്നിക്കല്‍ ഫെസ്റ്റ്, ഇന്‍റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്, ഇന്‍റര്‍ കോളേജിയേറ്റ് ഡാന്‍സ് മത്സരം, ഇന്‍റര്‍ കോളേജിയേറ്റ് തീം ഷോ, ആര്‍ട്സ് ഫെസ്റ്റിവെല്‍, കോവെക്കേഷന്‍, കോളേജ് ഡേ, കുടുംബ സംഗമം തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികളാണ് 2025 മാര്‍ച്ച് 05, 06, 07, 08 തീയതികളില്‍ നടത്തുത്. യു കെ എഫ് സെന്‍റര്‍ ഫോര്‍ ആർടീസ് ആന്‍ഡ് ഡിസൈന്‍ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ‘സമയം, അനുപാതം, പുനര്‍നിര്‍മാണം’ എ ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച വ്യത്യസ്ത നിര്‍മിതികളുടെ പ്രദര്‍ശനം അടങ്ങിയ ടെക് ബിനാലെ 3.O കേരളത്തില്‍ ആദ്യത്തെ സംരംഭമാണ്.
ഹാന്‍ഡ് ഇന്‍ ഹാര്‍മണി, ദി ഡാര്‍ക്ക് ഗാര്‍ഡിയന്‍, റിഥം വാക്ക്, റെയിന്‍ ഫോറസ്റ്റ്, സ്മാര്‍’് ഗ്ലോ, ഹൗസ് ബോ’്, അക്വാ ഗിയര്‍, ഗ്രാവിറ്റി ഡാം, ദി ടൈം കീപ്പേഴ്സ് റിയലം, സീ ഓഫ് ഡെബ്രിസ് തുടങ്ങി ടെക്നോളജിയുടെ നാനോന്മുഖമായ പരിണാമ മേഖലകള്‍ മുന്‍നിര്‍ത്തിയുള്ള നിര്‍മിതികളുടെ പ്രദര്‍ശനമടങ്ങിയ ടെക്ബിനാലെ 3.O നൂറിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്താലാണ് നിര്‍മിച്ചിട്ടുള്ളത്. യു കെ എഫ് സെന്‍റര്‍ ഫോര്‍ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ കോഡിനേറ്റര്‍ എസ്. കിരണിന്‍റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെ’ സംഘമാണ് നിര്‍മിതികള്‍ രൂപകല്‍പ്പന ചെയ്തത്. ടെക്നോകള്‍ച്ചറല്‍ ഫെസ്റ്റിന്‍റെ ഭാഗമായി നാളെ (മാര്‍ച്ച് 07 ന്) മ്യൂസിക്കല്‍ ഇവന്‍റുകള്‍, കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്‍റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ടെക്നിക്കല്‍ പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ മാര്‍ച്ച് 08 ന് (ശനി) നടക്കു കോണവക്കേഷന്‍, കോളേജ് ഡേ, കുടുംബസംഗമം എിവയ്ക്ക് കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംസ്ഥാന മേധാവി ഡോ. കെ. പത്മകുമാര്‍ ഐപിഎസ്, പ്രശസ്ത ചലച്ചിത്ര താരവും സംവിധായയകനും എഴുത്തുകാരനുമായ ധ്യാന്‍ ശ്രീനിവാസനും സംബന്ധിക്കും.
കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, ഡെയ്പ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, പ്രിന്‍സിപ്പല്‍ ഡോ.ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്ര എ. സുന്ദരേശന്‍, പി ടി എ വൈസ് പ്രസിഡന്‍റ് എസ്. സുനില്‍ കുമാര്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ പ്രൊഫ. അഖില്‍. ജെ. ബാബു, പ്രൊഫ. ടി. രഞ്ജിത്ത്, ആര്‍. രാഹുല്‍, ജോജോ ജോസഫ്, കോളേജ് യൂണിയന്‍ ഭാരവാഹികളായ അഭിഷേക് അരവിന്ദ്, അനൂപ്. വി. കുമാര്‍, അറീന. എ, ജിഷ്ണു എിവര്‍ പ്രസംഗിച്ചു.