തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കൽ സായ്കൃഷ്ണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ മാർച്ച് 5 ന് തിരുവനന്തപുരത്തെ റഷ്യൻ സാംസ്കാരിക കേന്ദ്രം സന്ദർശിച്ചു.
സായ്കൃഷ്ണ പബ്ലിക് സ്കൂൾ മാനേജർ മോഹൻകുമാറിനൊപ്പമാണ് ഏഴ്, എട്ട് ഡാഫോഡിൽസിലെ വിദ്യാർത്ഥികൾ ഗോർക്കി ഭവനിലെത്തിയത്. വിശാൽ.വി. എസ്.നായർ, ആരുഷ് നാരായണൻ, അദ്വൈത് എസ് ആർ എന്നി വിദ്യാർത്ഥികൾ ഗോർക്കി ഭവനിലെ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന് നേതൃത്വം നൽകി.

സന്ദർശന വേളയിൽ, അവർ മുൻ എം.പി. ബിനോയ് വിശ്വവുമായി സംവദിക്കുകയും അദ്ദേഹം റഷ്യ സന്ദർശിച്ച സമയത്തെ യാത്രാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെക്കുകയും ചെയ്തു. റഷ്യയിലെ ആർടെക് ക്യാമ്പിലെ സന്ദർശന സമയത്തെ വിശേഷങ്ങൾ വിദ്യാർത്ഥികൾക്ക് ജിജ്ഞാസ ഉണർത്തുന്ന രീതിയിൽ ബിനോയ് വിശ്വം അവതരിപ്പിച്ചത് കുട്ടികളിൽ വിസ്മയം ഉളവാക്കി.