റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം: യു ഡി എഫ്

Thiruvananthapuram

തിരുവനന്തപുരം: വാവറഅമ്പലം വേങ്ങോട് റോഡില്‍ കണ്ടുകുഴി ഭാഗത്ത് അപകടകരമായ രീതിയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ചെറിയ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികാരികള്‍ തൃണവത്കരിക്കുന്നതില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

വേങ്ങോട് മണ്ഡലം പ്രസിഡന്റ് സാഗര്‍ഖാന്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ മാര്‍ച്ച് ഡി സി സി ജനറല്‍ സെക്രട്ടറി വെമ്പായം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.വിനോദ് മണി (ഐ.എന്‍.റ്റി.യു.സി.സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം), ബാഹുല്‍ കൃഷ്ണ (യൂത്ത് കോണ്‍ഗ്രസ്), കെ.ഗോപകുമാര്‍ (മെമ്പര്‍, തച്ചപ്പള്ളി) ബി.സന്തോഷ് കുമാര്‍, റ്റി.സനില്‍ കുമാര്‍ (ആര്‍.എസ്.പി) തുടങ്ങിയവര്‍ സംസാരിച്ചു. വി.ജെ സജുകുമാര്‍, എ.അഷറഫ്, രാജേഷ് ശ്രീനാരായണപുരം, വേങ്ങോട് അനില്‍കുമാര്‍, സുനി മഞ്ഞമല തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.