കല്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ഇരകളായവർക്ക് കെ എൻ എം സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കാൻ വേണ്ടി കല്പറ്റയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ എൻ എം വാഗ്ദാനം ചെയ്ത വീടുകൾ ഇരകളുടെ സന്നദ്ധതക്കനുസരിച്ചു നിർമ്മിച്ചു നൽകും. വീട്നിർമ്മാണത്തിനായി ഭൂമി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ഒന്നര കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ കെ എൻ എം
ഇതിനകം നടത്തി. നൂറ്റി അമ്പത് വീടുകളിൽ ആവശ്യമായ ഉപകരണങ്ങൾ നൽകി. ജീപ്പ്, ഓട്ടോ ,അടക്കം അമ്പത് കുടുംബങ്ങൾക്ക് തൊഴിൽ ഉപകരണങ്ങൾ കെ എൻ എം വിതരണം ചെയ്തു. ഉറ്റവർ നഷ്ടപ്പെട്ട നൗഫലിന് ജൂലൈ 31 എന്ന പേരിൽ ബേക്കറി നിർമ്മിച്ചു നൽകി. നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകാനും കെ എൻ എം നു കഴിഞ്ഞുവെന്ന് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി പി പി ഉണ്ണീൻ കുട്ടി മൗലവി, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ് പ്രസിഡണ്ട് പ്രൊഫ എൻ വി അബ്ദുറഹ്മാൻ, സംസ്ഥാന സെക്രട്ടറി ഡോ എ ഐ അബ്ദുൽ മജീദ് സ്വലാഹി,കെ എൻ എം ജില്ലാ പ്രസിഡന്റ് കെ പി യുസുഫ് ഹാജി, സെക്രട്ടറി സയ്യിദ് അലി സ്വലാഹി,സി കെ ഉമർ, കെ എം കെ ദേവർശോല, നജീബ് കാരാടൻ ,സി കെ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു