മാനന്തവാടി: ഫാസിസത്തെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ബി ജെ പിയെ പിന്തുണക്കുന്ന ക്രിസംഘികള്‍ കേരളത്തില്‍ ഉണ്ടാകുകയാണെന്ന് പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ സമ്മാന ജേതാവുമായ അരുന്ധതി റോയ്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഫാസിസത്തിന്റെ ആര്‍മിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ ‘പറയാന്‍ പറ്റുന്നതും പറ്റാത്തതും’ എന്ന തലക്കെട്ടില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വിനോദ് കെ ജോസുമായി നടത്തിയ സംഭാഷണത്തിനിടെയായിരുന്നു അരുന്ധതി റോയിയുടെ പരാമര്‍ശം.
കേരളം ഇതുവരെ ഫാസിസത്തെ പ്രതിരോധിച്ചു എന്നതില്‍ സന്തോഷമുണ്ട്. ലൗ ജിഹാദ് എന്ന വാക്കുപയോഗിച്ചത് കേരളത്തില്‍ ഒരു ക്രിസ്ത്യന്‍ ബിഷപ്പാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉത്തരേന്ത്യയില്‍ മുന്നൂറിലധികം ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയാണ് ഹിന്ദുത്വ ആക്രമണമണമുണ്ടായത് എന്നതിനാല്‍ നിങ്ങള്‍ ചിന്തിക്കുന്ന കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്ന കാര്യങ്ങളിലും സൂക്ഷ്മത പുലര്‍ത്തണമെന്നും അരുന്ധതി റോയ് പറഞ്ഞു.