തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ച് ഗവണ്‍മെന്‍റ് നോട്ടിഫിക്കേഷന്‍ ഇറക്കണം: പി പി ആലി

Wayanad

കല്പറ്റ: തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി അവസാനിച്ച് 13 മാസം പിന്നിട്ടിട്ടും പി എല്‍ സി യോഗം ചേര്‍ന്ന് പിരിയുന്നതിനപ്പുറം കൂലി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ തോട്ടം ഉടമകള്‍ സ്വീകരിക്കുന്നില്ല. അടിയന്തിരമായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് കൂലി വര്‍ദ്ധിപ്പിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ ഇറക്കണമെന്ന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റും പി എല്‍ സി മെമ്പറുമായ പി പി ആലി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയിലെ ഐ എന്‍ ടി യു സി പ്രതിനിധികള്‍ മാര്‍ച്ച് രണ്ടിന് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസം ഇരിക്കുമെന്ന് പി പി ആലി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *