പെരിക്കല്ലൂർ : പ്രശസ്ത എഴുത്തുകാരനും നാടക പ്രവർത്തകനുമായ കെ.ജെ ബേബിയുടെ നിര്യാണത്തിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. അകറ്റി നിർത്തപ്പെട്ടിരുന്ന ഒരു ജനവിഭാഗത്തെ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തിയിരുന്ന, കനവ് പോലെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ സാരഥി കൂടിയായ കെ.ജെ. ബേബിയുടെ നിര്യാണം വയനാടിൻ്റെ സാംസ്കാരിക മേഖലയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്ന് യോഗം വിലയിരുത്തി.
പി.ടി.എ പ്രസിഡൻ്റ് ഗിരീഷ്കുമാർ ജി.ജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു, സാഹിത്യ വേദികൺവീനർ ഷാൻ്റി ഇ.കെ, എമിൽഡ മേരി ഷിബു, ജോയറ്റ് ഷിജു എന്നിവർ സംസാരിച്ചു.