പുളിക്കൽ : അരാജക വാദം തിരുത്തണം ലഹരിയെ തുരത്തണം എന്ന പ്രമേയത്തിൽ ഐ. എസ്.എം നേതൃത്വത്തിൽ നടക്കുന്ന നല്ലകേരളം പദ്ധതി ലഹരി വിരുദ്ധ ക്യാമ്പയിനിന്റ ഭാഗമായി വലിയ പറമ്പ് ശാഖ സൗഹൃദ മുറ്റം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മർക്കസു
ദ്ദഅവ വലിയപറമ്പ് ശാഖ വൈസ് പ്രസിഡന്റ് കെ.ബഷീർ മദനി അധ്യക്ഷനായി
കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ ലഹരി വിരുദ്ധ ബോധവൽക്കരണപ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. എം.അനസ് മാസ്റ്റർ, കെ.എം ഷബീർ അഹമ്മദ്, കെ.സി അഷ്റഫ്, കെ. സഈദ്, ഡോ. അസ്കർ യാസീൻ എന്നിവർ സംസാരിച്ചു.
