കൊച്ചി: യുഎഇയിലെ പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വേഗത്തില്‍ പണം അയക്കുന്നതിന് വേണ്ടി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സിയും യുഎഇ ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ചും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പു വെച്ചു. ഇതിലൂടെ എച്ച്ഡിഎഫ്‌സിയുടെ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് വഴി ഇന്ത്യയിലേക്കു പണമയയ്ക്കാന്‍ ഇനി മുതല്‍ ലുലു എക്‌സ്‌ചേഞ്ചില്‍ സൗകര്യം ലഭിക്കും. ഈ പങ്കാളിത്തം ആദ്യം യുഎഇയില്‍ നിന്ന്, ഇന്ത്യയിലേക്കുള്ള പണമിടപാടിന് ‘RemitNow2India’ എന്ന സേവനമാണ് ലഭിക്കുക.
ഇന്ത്യക്കും ജിസിസിക്കും ഇടയില്‍ നൂലാമാലകള്‍ ഇല്ലാതെ അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറാണിത്. ആദ്യ ഘട്ടത്തില്‍, ലുലു എക്‌സ്‌ചേഞ്ചിന്റെ വൈദഗ്ധ്യവും സുരക്ഷിതവുമായ ചട്ടക്കൂട് ഉപയോഗിച്ച് ‘ഞലാശചേീം2കിറശമ’ എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഇന്‍വേര്‍ഡ് റെമിറ്റന്‍സ് സേവനം ആരംഭിച്ചു കഴിഞ്ഞു. യു എ ഇ താമസക്കാര്‍ക്ക് എച്ച്ഡിഎഫ്‌സിയുടെ ഡിജിറ്റല്‍ IMPS, NEFT വഴി ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും ഇനി മുതല്‍ പണം അയയ്ക്കാന്‍ സാധിക്കും.
ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴില്‍ ലുലു ഫോറെക്‌സും എന്‍ബിഎഫ്‌സി ഡിവിഷന്‍ ലുലു ഫിന്‍സെര്‍വും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായകരമാകും.
ഒരു ബാങ്ക് എന്ന നിലയില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗകര്യപ്രദവും, തടസ്സങ്ങളില്ലാതെയും പണമയയ്ക്കാന്‍ സഹായിക്കാന്‍ ഈ കരാറിലൂടെ സാധ്യമാകുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് റീട്ടെയില്‍ ബ്രാഞ്ച് ബാങ്കിംഗ് ഗ്രൂപ്പ് തലവന്‍ അരവിന്ദ് വോഹ്‌റ പറഞ്ഞു, കൂടാതെ ലുലു എക്‌സ്‌ചേഞ്ചിന്റെ ജീവനക്കാര്‍, ഉപഭോക്താക്കള്‍, മറ്റ് പങ്കാളികള്‍ എന്നിവരില്‍ നിന്നുള്ള പണമയയ്ക്കലിലേക്ക് എച്ച്ഡിഎഫ്‌സി ബാങ്കിന് അവസരം ലഭിക്കുമ്പോള്‍ ലുലു എക്‌സ്‌ചേഞ്ചിന് വിശാലമായ ശൃംഖലയുള്ള ഒരു വിശ്വസനീയമായ ഒരു ബന്ധം ഇതിലൂടെ സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എച്ച്ഡിഎഫ്‌സി ബാങ്കുമായി പങ്കാളിത്തം നേടുന്നതിലും ഡിജിറ്റല്‍ ബാങ്കിംഗ് സൊല്യൂഷനുകളില്‍ പണമടയ്ക്കല്‍ ഒരു സേവന പ്ലാറ്റ്‌ഫോം പ്രവര്‍ത്തനക്ഷമമാക്കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. യുഎഇഇന്ത്യ പേയ്‌മെന്റ് കോറിഡോര്‍ ലോകത്തിലെ ഏറ്റവും വലിയ ഒന്നാണ്, ഈ പങ്കാളിത്തം യുഎഇയില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പണമിടപാട് സുഗമമാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഞങ്ങള്‍ക്ക് ജിസിസിയുടെ എല്ലാ ഭാഗത്തും സാന്നിധ്യമുണ്ട്. നല്ല മനസ്സും വിശ്വാസവും നിയന്ത്രണ സാങ്കേതികവിദ്യയും വിപുലമായ സേവന ശൃംഖലയും ഉപയോഗിച്ച് ഈ പങ്കാളിത്തം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സംരംഭങ്ങളിലൂടെ ഇരുകൂട്ടരും വിപുലീകരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.