സുല്‍ത്താന്‍ ബത്തേരി: നഗരസഭ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഫര്‍ണിച്ചറുകളുടെ സ്‌കൂള്‍ തല വിതരണോദ്ഘാടനം അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ നിഷ സാബു ആശംസകളറിയിച്ചു. കൗണ്‍സിലര്‍ പ്രജിത, എം പി ടി എ പ്രസിഡണ്ട് ശ്രീജ ഡേവിഡ്, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോംസ് ജോണ്‍, നൂണ്‍ മീല്‍ ഓഫീസര്‍ ദിലീപ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് സ്വാഗതം ആശംസിച്ചു.
