പരിസ്ഥിതി ദിനത്തിൽ ചെലവൂർ സർവീസ് സഹകരണ ബാങ്ക് സ്കൂൾ മുറ്റത്ത് ഔഷധ സസ്യങ്ങൾ നട്ടു

Kozhikode

കോഴിക്കോട് : ചെലവൂർ സർവീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനത്തിൽ മൂഴിക്കൽ എ എം എൽ പി സ്കൂളിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു മുഴിക്കൽ വാർഡ് കൗൺസിലറും ബാങ്ക് ഡയറക്ടറുമായ എംപി ഹമീദ് നടീൽ കർമ്മം നിർവഹിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനിഫ്, ഡയറക്ടർ മാരായ ടി ഇ സമീർ,പിടി മുരളീധരൻ, കെ ഗംഗാധരൻ,കെ പി രാജൻ, കെ പി ജഗന്നാഥൻ,ബാങ്ക് സെക്രട്ടറി എം കാവ്യ ബാലകൃഷ്ണൻ സ്കൂൾ ഹെഡ്മിസെസ് ഷീബ, ബാങ്ക് ജീവനക്കാരായ ശുഭാംബിക, ഗിരീഷ് എന്നിവർ സംബന്ധിച്ചു