ബലി പെരുന്നാൾ ജൂൺ 07 ശനിയാഴ്ച: കേരള ഹിലാൽ കമ്മറ്റി

Kozhikode

കോഴിക്കോട് : മെയ് 27 ചൊവ്വാഴ്ച (ദുൽഖഅ്ദ് 29) ന് കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാൽ മെയ് 28 ദുൽഖഅ്ദ് 30 പൂർത്തിയാക്കി മെയ് 29 ദുൽഹിജ്ജ ഒന്നായിരിക്കുമെന്നും ബലി പെരുന്നാൾ ജൂൺ 07 ശനിയാഴ്ച ആയിരിക്കുമെന്നും കേരള ഹിലാൽ കമ്മറ്റി ചെയർമാൻ പി.പി ഉണ്ണീൻ കുട്ടി മൗലവി അറിയിച്ചു.