അക്കാദമിക ഗവേഷണ മികവിൽ വിജയം കൈവരിച്ച് നൂറുൽ ഇസ്‌ലാം സർവ്വകലാശാല

Thiruvananthapuram

തിരുവനന്തപുരം: അക്കാദമിക ഗവേഷണ മികവിൽ വിജയം കൈവരിച്ച് നൂറുൽ ഇസ്‌ലാം സർവ്വകലാശാല. ഗവേഷണത്തിന്‌ മുന്‍തൂക്കം നല്‍കിയുള്ള വിദ്യാഭ്യാസത്തിലൂടെ കാലത്തിനും മുന്‍പേ നടക്കുന്ന അതുല്യ പ്രതിഭയുള്ള സാങ്കേതിക വിദഗ്‌ധരെയും സംരംഭകരെയുമാണ്‌ നിഷ്‌ രൂപപ്പെടുത്തുന്നത്‌. ഇതിൻ്റെ ഭാഗമായി നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ വാർഷിക അക്കാദമിക് കോൺക്ലേവ് നടന്നു. ചടങ്ങിൽ അക്കാദമിക് വിദഗ്ധരുടെയും, വിശിഷ്ട വ്യക്തികളുടെയും നിറ സാന്നിധ്യത്തിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി. മജീദ് ഖാൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു .

നൂറുൽ ഇസ്‌ലാം സർവ്വകലാശാലയുടെ പരിവർത്തന യാത്രയെയും ഭാവിയിലേക്ക് തയ്യാറാകുന്ന ബിരുദധാരികളെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഉയർത്തിക്കാട്ടിക്കൊണ്ട് പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ അധ്യക്ഷ പ്രസംഗം നടത്തി. അക്കാദമിക് നാഴികക്കല്ലുകളും ഭാവി പരിപാടികളും പറഞ്ഞുകൊണ്ട് വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ് സ്വാഗതപ്രസംഗവും നടത്തി .

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ.കുഞ്ചെറിയ പി. ഐസക്, കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ, കർണൂൽ ഡോ. അബ്ദുൾ ഹഖ് ഉറുദു സർവകലാശാല വൈസ് ചാൻസലറും നിഷ് എക്‌സിക്യുട്ടീവ് കൗൺസിലിലെ യു ജി സി പ്രതിനിധിയുമായ ഡോ. ഫൈസുൽ റഹ്മാൻ എന്നിവരുൾപ്പെടെയുള്ള അക്കാദമിക് രംഗത്തെ പ്രമുഖർ കോൺക്ലേവിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രധാന നേട്ടങ്ങൾ, ഗവേഷണ മുന്നേറ്റങ്ങൾ, സഹകരണ സംരംഭങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന വാർഷിക റിപ്പോർട്ട് പ്രൊ. വൈസ് ചാൻസലർ ഡോ. . എ. ഷാജിൻ നർഗുണം അവതരിപ്പിച്ചു. അഡ്മിനിസ്ട്രേഷൻ പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ.എ. ജനാർദനൻ, രജിസ്ട്രാർ ഡോ. പി. തിരുമാൽവല്ലവൻ , ഗോപിനാഥ് മഠത്തിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. ആർ. രാജേഷിന് ബെസ്റ്റ് ഫാക്കൽറ്റി ഓഫ് ദി ഇയർ അവാർഡ് സമ്മാനിച്ചു.

മികച്ച അക്കാദമിക്, ഗവേഷണ സംഭാവനകൾ നൽകിയ മികച്ച ഫാക്കൽറ്റി അംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.