കേരളഎഡ്യൂക്കേഷൻ കൗൺസിൽ ബിരുദദാനചടങ്ങ് നടത്തി

Kozhikode

കോഴിക്കോട് : കേരളഎഡ്യൂക്കേഷൻ കൗണ്സിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ട്രെയിനിങ് സെന്ററുകളിൽ നടന്നുവരുന്ന ഇന്റർനാഷണൽ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളുടെ കോഴിക്കോട് ജില്ലാ ബിരുദദാനച്ചടങ്ങ് കോർപറേഷൻ ടൗൺഹാളിൽ ബഹു കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ക്രിമിനൽ വാസനകൾക്കും,വയലൻസിനും,മാരക മയക്കുമരുന്നുകൾക്കും, വഴിമാറുന്ന

ഇന്നത്തെ പ്രത്യേക സാമൂഹികാന്തരീക്ഷത്തിൽ,ഇനി വളർന്നുവരുന്ന, എല്ലാകുട്ടികൾക്കും മോണ്ടിസ്സോറി വിദ്യാഭ്യാസം നൽകുന്നത് ഉചിതമായിരിക്കുമെന്ന് മേയർ അഭിപ്രായപ്പെട്ടു.പ്രീ പ്രൈമറി വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുഞ്ഞുമക്കളിൽ നന്മയും,പരസ്പര സ്നേഹവും,ബഹുമാനവും,മതേതര മൂല്യങ്ങളും അറിവിന്റെ നൂതന മാർഗ്ഗങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മോണ്ടിസ്സോറി പഠന സമ്പ്രദായം രൂപപ്പെടുത്തിവച്ചിരിക്കുന്നത്. ഇത്തരം മഹനീയമായ വഴികളിലൂടെ കടന്നുവരുന്ന കുട്ടികൾക്കൊരിക്കലും അസാന്മാർഗിക പ്രവർത്തികളിലേർപ്പെടാൻ സാധിക്കില്ല എന്നും മേയർ ബീന ഫിലിപ് അഭിപ്രായപ്പെട്ടു.

പരിസ്ഥിതി പ്രവർത്തകനും കേരള എഡ്യൂക്കേഷൻ കൗണ്സിലിന്റെ രക്ഷാധികാരിയുമായ എം എ ജോൺസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.റെയ്‌സ് എഡ്യൂക്കേഷൻ ഡയറക്ടർ രജീഷ് തേരത്ത് മുഖ്യ പ്രഭാഷണവും കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറക്കൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തിയ ചടങ്ങിൽ കെ ഇ സി ചെയർമാൻ പ്രതാപ് മൊണാലിസ,ദേശീയ ഹരിതസേന ജില്ലാ കോ ഓർഡിനേറ്റർ പി സിദ്ധാർത്ഥൻ,കൗൺസിൽ ബോർഡ് അംഗങ്ങളായ കെ ബി മദൻലാൽ,ഷജിൽസെബാസ്ററ്യൻ എന്നിവർ സംസാരിച്ചു.കെ ഇ സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എം ആർ രജിത നന്ദിയും പറഞ്ഞു.