കോട്ടക്കൽ: കേരളത്തിന്റെ സാംസ്ക്കാരിക മഹിമയേയും പ്രബുദ്ധതയേയും പരിഹാസ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികളെക്കൊണ്ട് കാല് കഴുകിപ്പിച്ച അധ്യാപകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും,
ഉത്തരേന്ത്യയിലെ ജീർണ്ണമായ ജാതീയ സംസ്ക്കാരങ്ങൾ സംസ്ഥാനത്തും ഇറക്കുമതി ചെയ്ത് വിദ്യാലയങ്ങൾ വഴി നടപ്പിലാക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢ പദ്ധതിയാണിതെന്നും ഇതിനെതിരെ കേരളീയ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ. എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ വ്യാപാരഭവനിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിച്ചു.
കെ. പി ഇബ്രാഹിം ബുസ്താനി മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കും സമ്മേളനത്തിൽ വെച്ച് അവാർഡ് നൽകി ആദരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി. മമ്മു സാഹിബ്, സംസ്ഥാന സെക്രട്ടറിമാരായ എം.ടി. മനാഫ് മാസ്റ്റർ, പി.സുഹൈൽ സാബിർ, പി.പി.ഖാലിദ്, ജില്ലാ ഭാരവാഹികളായ പ്രൊഫ.ടി.ഇബ്രാഹിം അൻസാരി, ടി.ആബിദ് മദനി, പി. മൂസക്കുട്ടി മദനി, പി. കെ മൊയ്തീൻ സുല്ലമി, ഡോ.സി.മുഹമ്മദ് അൻസാരി, കെ.പി.അബ്ദുൽ വഹാബ്, ഡോ.എ.കെ.അബ്ദുൽ ഹമീദ്, അബ്ദുൽ കലാം ഒറ്റത്താണി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി,സി.എം.പി. മുഹമ്മദലി, അബ്ദുൽ മജീദ് കുഴിപ്പുറം, അബ്ദുറസാഖ് തെക്കയിൽ, അബ്ദുൽ മജീദ് കണ്ണാടൻ, സി.എം അസ്മ താനൂർ, കെ.ടി. ജസീറ രണ്ടത്താണി വിവിധ സെഷനുകളിൽ പ്രസംഗിച്ചു.