സി ഐ ഇ ആർ ജില്ലാ ശിൽപശാല

Malappuram

അരീക്കോട് :ഇളം തലമുറയുടെ മാനസിക സുസ്ഥിതി പരിപോഷിപ്പിക്കുന്നതിലും സർഗാത്മക മനോഭാവം പകർന്നു നൽകുന്നതിനും മദ്രസകൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സി ഐ ഇ ആർ ജില്ലാ മദ്രസാ ധ്യാപക ശില്പശാല അഭിപ്രായപ്പെട്ടു.കെ എൻ എം മർക്കസു ദഅവയുടെ വിദ്യാഭ്യാസ വിഭാഗമായ സി ഐ ഇ ആർ (കൗൺസിൽ ഫോർ ഇസ്‌ലാമിക് എജുക്കേഷൻ ആൻ്റ് റിസർച്ച് )ജില്ലാ സമിതി കുനിയിൽ എഐഎ കോളേജിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ അബ്ദുറഷീദ് സുല്ലമി ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ശാക്കിർ ബാബു കുനിയിൽ അധ്യക്ഷത വഹിച്ചു. ഡോ. മൻസൂർ ഒതായി, ഡോ. യുപി യഹ് യാഖാൻ മദനി ക്ലാസുകൾക്ക് നേതൃത്വം നൽകി.സി ഐ ഇ ആര്‍ ജില്ലാ കൺവീനർ വി.സി. സക്കീർ മൗലവി,എം കെ ബഷീർ പുളിക്കൽ, ഇ ബഷീർ അൻവാരി , എ വീരാൻകുട്ടി സുല്ലമി, കെ. അലി അൻവാരി,കെ ടി യൂസഫ്, വി. പി അബ്ബാസ് മൗലവി, സൈദാലി മങ്കട, സഹീർ കൊട്ടപ്പുറം സംസാരിച്ചു.