മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടാവണം: കെ എന്‍ എം മര്‍ക്കസുദ്ദഅവ

Malappuram

പുളിക്കല്‍: രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മതേതര വിശ്വാസികള്‍ ഒറ്റക്കെട്ടാവണമെന്ന് മുജാഹിദ് കൊണ്ടോട്ടി മണ്ഡലം പ്രചാരണ സമ്മേളനം ആവശ്യപ്പെട്ടു. വിശ്വ മാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തില്‍ 2024 ജനുവരി അവസാനത്തില്‍ കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ കൊണ്ടോട്ടി മണ്ഡലംതല പ്രചരണ ഉദ്ഘാടനം ടി വി ഇബ്രാഹിം എം എല്‍ എ നിര്‍വഹിച്ചു

കെ എന്‍ എം മണ്ഡലം പ്രസിഡണ്ട് ചുണ്ടക്കാടന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. ടി.മനാഫ് മാസ്റ്റര്‍, റാഫി പേരാബ്ര എന്നിവര്‍ പ്രഭാഷണം നടത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ അബ്ദുല്ലക്കോയ, സുശീല്‍ മാസ്റ്റര്‍ (സി.പി.ഐ.എം.), എന്‍.അച്ചു ( കോണ്‍ഗ്രസ്) എ. അബ്ദുല്‍ കരീം ( മുസ്ലിം ലീഗ്) കെ.എം സല്‍മാന്‍, നവാല്‍ ഫാറൂഖി, കെ.എം ഷബീര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു