കണ്ണൂർ: ഇന്റെ ഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (ഐ എം ബി) കണ്ണൂർ ജില്ലാ പ്രസിഡണ്ടായി സീനിയർ ഇ എൻ ടി സർജൻ ഡോ എ വി അബ്ദുള്ളയെ തെരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന ജില്ലാ കൺവെൻഷനിൽ ഐ എം ബി സംസ്ഥാന ബോർഡ് ചെയർമാൻ ഡോ സുൽഫിക്കർ അലി വരണാധികാരിയായിരുന്നു. ഡോ എ എ ബഷീർ മുഖ്യ രക്ഷാധികാരിയും, ഡോ അബ്ദുറഹിമാൻ കൊളത്തായി വർക്കിംഗ് പ്രസിഡണ്ടും, മഹമ്മൂദ് വാരം ജില്ലാ സെക്രട്ടറിയും ഡോ എ ഫാറൂഖ് ട്രഷററുമായ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.


ഡോ മുഹമ്മദ് കല്ലിക്കണ്ടി, ഡോ അബ്ദുസമദ് വാരം, ഡോ ജാസിം അബ്ദുല്ല കെഎം കണ്ണൂർ, റഷീദ് ചാലാട് എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ഡോ യഹിയ ഇരിട്ടി, ഷംസീർ കൈതേരി, ഫസലുറഹ്മാൻ പഴയങ്ങാടി, ഷഹനാസ റഷീദ് എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 1987 മുതൽ ആരോഗ്യ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഐ എം ബി, കെ എൻ എം ആരോഗ്യവിഭാഗമാണ്. കാൻസർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, ഡയാലിസിസ് സെൻററുകൾ, ഡീ അഡിക്ഷൻ സെൻററുകൾ, ഫ്രീ ഡ്രഗ് ബാങ്ക് തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ ഐ എം ബിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കെ എൻ എം ജില്ലാ പ്രസിഡണ്ട് പി കെ ഇബ്രാഹിം ഹാജി, സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി, അലി ഹാജി കടവത്തൂർ, ഇസ്മായിൽ ഫാറൂഖി, അബ്ദുറഹിമാൻ മാസ്റ്റർ ഉളിയിൽ, യാക്കൂബ് എലാങ്കോട്, കെ നിസാമുദ്ദീൻ പ്രസംഗിച്ചു