സർവീസ് പെൻഷൻകാർ ജൂലായ് ഒന്നിന് ട്രഷറികൾക്കു മുന്നിൽ പ്രതിഷേധിക്കും

Kannur

തളിപ്പറമ്പ: സർവീസ് പെൻഷൻ അവകാശമല്ല ഔദാര്യമാണെന്ന് നിയമസഭയിൽ പ്രഖ്യാപിച്ച ധനമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ചും പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക, 6 ഗഡുവായ 19 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവെച്ച ക്ഷാമാശ്വാസ, പെൻഷൻ പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും ട്രഷറികൾക്കു മുന്നിൽ കെ.എസ്.എസ്.പി എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജൂലായ് ഒന്നിന് പ്രകടനവും വിശദീകരണ യോഗവും നടത്തും.

പ്രകടനം രാവിലെ 9.30ന് തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ നിന്ന് ആരംഭിക്കും. തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിലെ വിശദീകരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.