അക്ഷര വിശ്വനാഥ് ആലപിച്ച ഗാനത്തിന്‍റെ ഓഡിയോ റിലീസ് ചെയ്തു

Kozhikode

പ്രശസ്ത കവി പി.കെ. ഗോപി രചിച്ച് സംഗീത സംവിധായകൻ വിജയൻ കോവൂർ ഈണം നൽകി ഗായിക അക്ഷര വിശ്വനാഥ് ആലപിച്ച ഗാനത്തിൻ്റെ ഓഡിയോ റിലീസ് ചെയ്തു. കെ.എസ്. ചിത്രയുടെ 62ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് വാർമുകിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ചെയർമാൻ എ.വി. റഷീദ് അലിയുടെ അദ്ധ്യക്ഷതയിൽ കവി പി.കെ. ഗോപി ഓഡിയോ റിലീസ് ചെയ്തു. പിന്നണി ഗായകൻ പി.കെ. സുനിൽ കുമാർ, പ്രശസ്ത ഗായകൻ നയൻ ജെ ഷാ, വിജയൻ കോവൂർ, അക്ഷര വിശ്വനാഥ് എന്നിവർ സംസാരിച്ചു. സുനിൽ കക്കോത്ത് സ്വാഗതവും ഷൈനി വിശ്വനാഥ് നന്ദിയും പറഞ്ഞു. തുടർന്ന് അക്ഷര, സുനിൽ കുമാർ, സുന്ദർ റാം തുടങ്ങിയവർ ആലപിച്ച ചിത്രയുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതം പ്രോഗ്രാം അരങ്ങേറി.