ആലപ്പുഴ :ആദർശ വീഥിയിൽ കരുത്തോടെ എം ജി എം ആലപ്പുഴ ജില്ലാ സമിതി നിലവിൽ വന്നു വലിയകുളം ഉമ്മ സല്ലി ഓഡിറ്റോറിയത്തിൽ ചേർന്ന എം ജി എം ജില്ല കൗൺസിൽ 2025 – 2027 കാലയളവിലേക്കുള്ള ജില്ലാ ഭരണ സമിതി യെ തെരഞ്ഞെടുത്തു എം ജി എം ജില്ലാ പ്രസിഡന്റ് ഡോ. ബേനസീർ കോയ തങ്ങൾ അധ്യക്ഷത വഹിച്ച ജില്ലാ കൗൺസിലിൽ എം ജി എം ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ സ്വാഗതം ആശംസിക്കുകയും തുടർന്ന് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു കൗൺസിൽ മീറ്റ് എം ജി എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.

നാം ജീവിക്കുന്ന കാലഘട്ടത്തിൽ പല പ്രതിസന്ധികളെയും തരണം ചെയ്തു വേണം മുന്നോട്ട് പോകേണ്ടതെന്നും ഒരു വിശ്വാസി തന്നിൽ അർപ്പിതമായ കർത്തവ്യം മറന്നു പോകാതെ ആദർശം നിലനിർത്തി സൽകർമങ്ങൾ ചെയ്തു കൊണ്ട് വേണം ജീവിതം നയിക്കേണ്ടതെന്നും നമ്മുടെ ഓരോ പ്രവർത്തനങ്ങളിലും മാതൃക മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കണമെന്നും എം ജി എം സംസ്ഥാന സെക്രട്ടറി ഉദ്ഘടന പ്രഭാഷണത്തിൽ പറഞ്ഞു.



സംസ്ഥാന ട്രെഷററും തെരഞ്ഞെടുപ്പ് റിട്ടെനിംഗ് ഓഫീസറുമായ റുക്സാന വാഴക്കാട് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളെ കുറിച്ച് സംസാരിക്കുകയും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും ചെയ്തു.എം ജി എം ആലപ്പുഴ ജില്ല പ്രസിഡന്റ് ആയി സഫല നസീർ വൈ. പ്രസിഡന്റ്മാരായി സറീന അഫ്സൽ, വഹീദ നൗഷാദ് ജില്ലാ സെക്രട്ടറിയായി ഷെരീഫ മദനിയ ജോ. സെക്രട്ടറിമാരായി സുരിയത്ത്, സമീറ സമീർ ട്രഷറർ ഖൻസ ബഷീർ സെക്രട്ടറിയേറ്റ് അംഗങ്ങളായി ഡോ. ബേനസീർ കോയ തങ്ങൾ, ഷെജില നസീർ എന്നിവരെ ഐക്യകണ്ടേനെ തെരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് അംഗങ്ങളായി ഹൻസി ഹമീദ്, റഷീദ. കെ., സഫർന മുജീബ്, സനൂജ നിസാർ, സജ്ന സൈഫുദ്ധീൻ, ഷമി ഗഫുർ, മറിയം ഭായി, സബീറ, ഷെഫീല മുബാറക്, ഷൈനി ഷെമീർ, റാബിയ അസനാർ, രഹന ബീവി, സജീന, ഹസീന ഹാരിസ് ഖദീജ, എസ്. ശിഫ, ഷീബ കലാം, മുബീന നൗഫൽ സംസ്ഥാന കൗൺസിലർമാരായി ഡോ. ബേനസീർ കോയ തങ്ങൾ, വഹീദ നൗഷാദ്, ഖൻസ ബഷീർ എന്നിവരെയും ഐക്യകണ്ടേനെ തെരഞ്ഞെടുത്തു സംസ്ഥാന ട്രഷറർ പുതിയതായി തെരെഞ്ഞെടുത്ത ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.