വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയ ആദ്യ ചിത്രം ‘കായ്‌പോള’; ഏപ്രില്‍ 07ന് തിയേറ്റര്‍ റിലീസിന്

Cinema

കൊച്ചി: വി എം ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിച്ച് കെ ജി ഷൈജു കഥ, സംവിധാനം നിര്‍വഹിച്ച ചിത്രം ‘കായ്‌പോള’ റിലീസിനൊരുങ്ങുന്നു. ഏപ്രില്‍ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ പുതിയ പോസ്റ്ററിലൂടെയാണ് തീയേറ്റര്‍ റിലീസ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. ചിത്രത്തില്‍ സജല്‍ സുദര്‍ശന്‍, അഞ്ചു കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സര്‍വൈവല്‍ സ്‌പോര്‍ട്‌സ് ഡ്രാമാ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം വീല്‍ചെയര്‍ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകനും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാര്‍, ജോര്‍ഡി പൂഞ്ഞാര്‍, സിനോജ് വര്‍ഗീസ്, ബബിത ബഷീര്‍, വൈശാഖ്, ബിജു ജയാനന്ദന്‍, മഹിമ, നവീന്‍, അനുനാഥ്, പ്രഭ ആര്‍ കൃഷ്ണ, വിദ്യ മാര്‍ട്ടിന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

ഷിജു എം ഭാസ്‌കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അനില്‍ ബോസാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മുരുകന്‍ കാട്ടാക്കട, മനു മഞ്ജിത്ത്, ഷോബിന്‍ കണ്ണംകാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കലാസംവിധാനം: സുനില്‍ കുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം: ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപാറ, ദിലീപ് കോതമംഗലം, പ്രൊജക്ട് ഡിസൈനര്‍: എം എസ് ബിനുകുമാര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: ആസിഫ് കുറ്റിപ്പുറം, അമീര്‍, സംഘട്ടനം: അഷ്‌റഫ് ഗുരുക്കള്‍, കൊറിയോഗ്രാഫി: സജന നാജം, അസിസ്റ്റന്റ് ഡയറക്ടേര്‍സ്: വിഷ്ണു ചിറക്കല്‍, രനീഷ് കെ ആര്‍, അമല്‍ കെ ബാലു, സൗണ്ട് മിക്‌സിംങ്: ജിജു ടി ബ്രൂസ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്‌സ്: ഷിനു മഡ്ഹൗസ്, പി ആര്‍ ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: അനു പള്ളിച്ചല്‍, ഡിസൈന്‍: ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Leave a Reply

Your email address will not be published. Required fields are marked *