പാങ്ങോട്: മന്നാനിയെ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് ”എന്‍ജന്‍ഡറിങ് ഓണ്‍ ജന്‍ഡര്‍ ഇഷ്യൂസ്” എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്.
കോളേജിലെ വിമന്‍ ആന്‍ഡ് ജെന്‍ഡര്‍ ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിന്‍സിപ്പലും ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ പി നസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ഗവേണന്‍സ് അസോസിയേറ്റ് പ്രൊഫസറും സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ് പ്രസിഡന്റുമായ അനീഷ്യ ജയദേവ് മുഖ്യ പ്രഭാഷണം നടത്തി.
സമൂഹം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം നിര്‍ണായിക്കുന്നത് അവരുടെ ലിംഗം അടിസ്ഥാനമാക്കിയാണ്. സ്ത്രീകള്‍ക്ക് മാത്രം സമൂഹത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതും അതുകൊണ്ടാണ്. അനീഷ്യ ജയദേവ് അഭിപ്രായപ്പെട്ടു. സമൂഹം സ്ത്രീയുടെ ശരീരത്തെ സംരക്ഷിക്കുക എന്ന പേരില്‍ അവളുടെ അവകാശങ്ങള്‍ കവരുകയാണ്. ആണുങ്ങള്‍ കരയാന്‍ പാടില്ലാത്തവരാണെന്ന് വിധിക്കുന്നതും ഇതുപോലെയാണ്. ഘഏആഠഝ വിഭാഗത്തെ കുറിച്ചൊന്നും വലിയ ധാരണ സമൂഹത്തിന് ഇപ്പോഴുമില്ല. എന്നാലും അവരോടുള്ള അയിത്തത്തിന് കുറവില്ല. അവര്‍ പറഞ്ഞു.