പാലാ: ചെത്തിമറ്റം തൃക്കയില്‍ കടവ് റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ അനുവദിച്ച മാണി സി കാപ്പന്‍ എം എല്‍ എ യ്ക്ക് നാട്ടുകാരുടെ സ്‌നേഹാദരവ് നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്ദു മനു അധ്യക്ഷത വഹിച്ചു. തൃക്കയില്‍കടവ് മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ഡോ പി ജി സതീശ്ബാബു, വിന്‍സെന്‍ഷ്യന്‍ സെമിനാരി റക്ടര്‍ ഫാ ജോര്‍ജ് പൂനാട്ട്, റിവര്‍വാലി റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ഗോപി, മാതൃസമിതി പ്രസിഡന്റ് രമണി ഗോപി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയുടെ 3.5 ലക്ഷം രൂപയുടെ തനതു ഫണ്ടിനൊപ്പം മാണി സി കാപ്പന്‍ എം എല്‍ എ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തിയത്.