കോഴിക്കോട്: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ 52ആം ദേശീയ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി നല്‍കിയ ‘കേരളത്തിലെ ആശുപത്രികള്‍ക്കുള്ള സുരക്ഷാ അവാര്‍ഡ്’ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കരസ്ഥമാക്കി. 2017ല്‍ ആരംഭിച്ച ഈ അവാര്‍ഡ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനു ലഭിക്കുന്നത് ഇത് അഞ്ചാം തവണയാണ്.
2023 മാര്‍ച്ച് 4 ന് എറണാകുളത്തെ ബിപിസിഎല്‍ സുരക്ഷാ പരിശീലന ഗവേഷണ കേന്ദ്രത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി. പ്രമോദില്‍ നിന്നും ബിഎംഎച്ച് ഹൌസ് കീപ്പിംഗ് മാനേജര്‍ വിശ്വനാഥന്‍ തെക്കിനേത്ത് , സീനിയര്‍ സെക്യൂരിറ്റി ഓഫീസര്‍ സുകുമാരന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിനായി അവാര്‍ഡ് സ്വികരിച്ചു.
ദേശീയ തലത്തില്‍ വിവിധ മേഖലകളിലെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയില്‍ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ പൗരന്മാരുടെ സന്നദ്ധ ഇടപെടല്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനായി 1966 മാര്‍ച്ച് 4ന് ആണ് കേന്ദ തൊഴില്‍മന്ത്രാലയം ദേശീയ സുരക്ഷാ കൗണ്‍സില്‍ രൂപീകരിച്ചത്.