തിരക്കഥാകൃത്തായ രാജേഷ് കെ രാമന്‍ സംവിധാനം ചെയ്ത നീരജ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വനിതാ ദിനത്തില്‍ പുറത്തിറങ്ങി

Cinema

കൊച്ചി: ഉണ്ണിമുകുന്ദന്‍, അന്ന ബെന്‍, സംവിധായകനായ അമല്‍ നീരദ്,ബി ഉണ്ണികൃഷ്ണന്‍,ജിബു ജേക്കബ് എന്നിവരും മറ്റ് പ്രധാന താരങ്ങളുടെയും ഫേസ്ബുക്ക്, ഇന്‍സ്റ്റാ പേജ് മുഖേനയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.

നീരജയായി ശ്രുതി രാമചന്ദ്രന്‍ എത്തുന്ന ചിത്രത്തില്‍ ഗുരു സോ മസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രിന്ദ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹൃദയം ഫെയിം കലേഷ് രാമാനന്ദ്,രഘുനാഥ് പാലേരി, അഭിജശിവ കല,സ്മിനു സിജു, കോട്ടയം രമേശ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍കുമാര്‍,ശ്രുതി രജനികാന്ത്, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റതാരങ്ങള്‍. ഒരു ഫാമിലി ഡ്രാമ സസ്‌പെന്‍സ് ചിത്രമാണ് നീരജ.

സൂരജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം രമേഷ് റെഡി ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.കന്നട സിനിമയില്‍ ഏഴോളം ചിത്രങ്ങള്‍ നിര്‍മ്മിച്ച രമേശ് റെഡ്ഡിയുടെ ആദ്യ മലയാള ചിത്രമാണിത്.

ക്യാമറ രാഗേഷ് നാരായണന്‍. എഡിറ്റിംഗ് അയ്യൂബ് ഖാന്‍. ഗാനരചന വിനായക് ശശികുമാര്‍. കവിത രമ്യത്ത് രാമന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. ബി ജി എം ബിപിന്‍ അശോക്.കല മനു ജഗത്ത്.മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍. കോസ്റ്റുംസ് ബ്യൂസി ബേബി ജോണ്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് ചന്തിരൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജീവ് പുതുപ്പള്ളി.ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭി ആനന്ദ്.അസോസിയറ്റ് ഡയറക്ടര്‍ നിധീഷ് ഇരിട്ടി. സ്റ്റില്‍സ് രാകേഷ് നായര്‍.

ഷേക്‌സ്പിയര്‍ എം എ മലയാളം,സെയ് (തമിഴ്), സാരഥി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥ സംഭാഷണം രചിച്ച് രാജേഷ് കെ രാമന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പി ആര്‍ ഒ എം കെ ഷെജിന്‍.

Leave a Reply

Your email address will not be published. Required fields are marked *