‘ലോക് ഡൗണ്‍ നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് വിജയ് ആന്റണി പ്രകാശനം ചെയ്തു

Cinema

സിനിമ വര്‍ത്തമാനം / സി കെ അജയകുമാര്‍

കൊച്ചി: എട്ട് തോട്ടാക്കള്‍, ജീവി എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴ് സിനിമയില്‍ നായകനായി വേരുറപ്പിച്ച നടനാണ് വെട്രി. മലയാളിയായ വിനോദ് ശബരീഷ് 2എം സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ ലോക്ക് ഡൗണ്‍ നൈറ്റ്‌സ് ‘ എന്ന സിനിമയിലൂടെ വീണ്ടും നായകനാവുന്നു വെട്രി. ‘ ഏപ്രില്‍ മാതത്തില്‍ ‘, ‘പുതുക്കോട്ടയില്‍ ഇരുന്ത് ശരവണന്‍ ‘, ‘ ഈ സി ആര്‍ റോഡ് ‘ എന്നീ ജനപ്രിയ സിനിമകളുടെ സംവിധായകന്‍ എസ്.എസ്. സ്റ്റാന്‍ലിയാണ് ‘ ലോക്ക് ഡൗണ്‍ നൈറ്റ്‌സി’ന്റെ രചയിതാവും സംവിധായകനും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി പ്രകാശനം ചെയ്തു. വലിയ മുതല്‍ മുടക്കില്‍ പൂര്‍ണമായും മലേഷ്യയില്‍ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഓ ടി ടീ യില്‍ പുറത്തിറങ്ങി ചര്‍ച്ചാ വിഷയമായിരുന്ന ‘ പൂചാണ്ടി ‘ എന്ന സിനിമയില്‍ നായികയായി അഭിനയിച്ച ഹംഷിനി പെരുമാളാണ് ‘ ലോക്ക് ഡൗണ്‍ നൈറ്റ്‌സ് ‘ലെ നായിക. കീര്‍ത്തി സുരേഷ് അഭിനയിച്ച് ചര്‍ച്ചാ വിഷയമായ ‘ പെണ്‍ക്വിനില്‍ വില്ലാനായി അഭിനയിച്ച് ശ്രദ്ധേയനായ മതിയഴകന്‍, ലോകന്‍, കോമള നായിഡു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാലൈ സഹാദേവന്‍ ഛായഗ്രഹണവും ജസ്റ്റിന്‍ പ്രഭാകര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.