അഞ്ച് മലയാള ചിത്രങ്ങളുമായി ടി എസ് സുരേഷ് ബാബു സിനിമയില്‍ വീണ്ടും സജീവമാകുന്നു

Cinema

കൊച്ചി: കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, കൂടിക്കാഴ്ച, തുടങ്ങി 45 ഓളം സിനിമകള്‍ സംവിധാനം ചെയ്ത ടി എസ് സുരേഷ് ബാബു വമ്പന്‍ ബാനര്‍കളുടെ കീഴില്‍ അഞ്ച് സിനിമകളുമായി ചലച്ചിത്ര രംഗത്ത് വീണ്ടും സജീവമാകുന്നു.

അക്ബര്‍ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ഡി എന്‍ എ, ഐ പി എസ് എന്നീ ചിത്രങ്ങളും, കേരളത്തിലെ വമ്പന്‍ ബാനറുകളുടെ നിര്‍മ്മാണത്തില്‍ മമ്മൂട്ടി നായകനായ ചിത്രവും, മോഹന്‍ലാല്‍ നായകനായ ചിത്രവും, സുരേഷ് ഗോപി നായകനായ ചിത്രവും, ബാബു ആന്റണി നായകനായ ചിത്രത്തിന്റെയും തിരക്കഥ താറാക്കി ശക്തമായ സിനിമകള്‍ എടുത്തുകൊണ്ടാണ് ടി എസ് സുരേഷ് ബാബു സജീവമാകുന്നത്.

എ കെ സന്തോഷ് തിരക്കഥ എഴുതുന്ന ഡി എന്‍ എയുടെ ചിത്രീകരണം ഫെബ്രുവരി 24 തീയതി എറണാകുളത്തും മംഗലാപുരത്തുമായി ആരംഭിക്കും. ഈ ചിത്രങ്ങളില്‍ കേരളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കും. പുതിയ പാറ്റേണ്‍ ഉള്ള സാങ്കേതിക പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ചിത്രങ്ങള്‍ ഒരുക്കുകയെന്ന് ടി എസ് സുരേഷ് ബാബു പറഞ്ഞു.

107 thoughts on “അഞ്ച് മലയാള ചിത്രങ്ങളുമായി ടി എസ് സുരേഷ് ബാബു സിനിമയില്‍ വീണ്ടും സജീവമാകുന്നു

Leave a Reply

Your email address will not be published. Required fields are marked *