ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്‍റുമാര്‍ക്കായി മലബാര്‍ മില്‍മയുടെ ശില്‍പ്പശാല

Kozhikode

കോഴിക്കോട്: വനിതാ ദിനത്തില്‍ മലബാര്‍ മേഖലയിലെ ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കുമായി മലബാര്‍ മില്‍മ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ് മണി അദ്ധ്യക്ഷത വഹിച്ചു.

ക്ഷീര സംഘങ്ങളുടെ ഭരണ സമിതിയില്‍ പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് നിര്‍ബന്ധമായും ഒരു വനിതയായിരിക്കണം എന്ന ചരിത്രപരമായ നിയമം ത്ഥ കേരള നിയമ സഭയില്‍ പാസാക്കിയ ഘട്ടത്തില്‍ മില്‍മ വനിതാ ക്ഷീര സംഘം ഭാരവാഹികള്‍ക്കായി സംഘടിപ്പിച്ച ഈ ശില്‍പ്പ ശാല എന്തുകൊണ്ടും പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.

മലബാര്‍ മേഖലയില്‍ 61 വനിതാ ക്ഷീര സംഘം പ്രസിഡന്റുമാരും 261 വനിതാ വൈസ് പ്രസിഡന്റുമാരുമാണ് ഉള്ളത്. പശു വളര്‍ത്തലുമായി ബന്ധപ്പെട്ട ജോലികള്‍ ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്. ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്ന നിരവധി വനിതാ ക്ഷീര കര്‍ഷകരുടെ പ്രധാന ജീവിധോപാധിയാണ് പശുവളര്‍ത്തല്‍.

.കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി നിയോജക മണ്ഡലം എം.ല്‍.എ കാനത്തില്‍ ജമീല, ഡോ. ഖദീജ മുംതസ് എന്നിവര്‍ പ്രഭാഷണം നടത്തി. ശില്‍പശാലയില്‍ പങ്കെടുത്ത മുഴുവന്‍ വനിതാ പ്രസിഡന്റുമാര്‍ക്കും ഔഷധ സസ്യതൈകള്‍ നല്‍കി ആദരിച്ചു.മേഖലാ യൂണിയന്‍ ഭരണ സമിതി അംഗം അനിത കെ.കെ സ്വാഗതവും മില്‍മ അസിസ്റ്റന്റ് മാനേജര്‍ ഗീതാകുമാരി നന്ദിയും പറഞ്ഞു.

1 thought on “ക്ഷീര സംഘങ്ങളിലെ വനിതാ പ്രസിഡന്‍റുമാര്‍ക്കായി മലബാര്‍ മില്‍മയുടെ ശില്‍പ്പശാല

  1. I am extremely impressed together with your writing skills as neatly as with the layout on your weblog. Is this a paid subject matter or did you customize it yourself? Anyway stay up the excellent quality writing, it is uncommon to see a nice blog like this one nowadays!

Leave a Reply

Your email address will not be published. Required fields are marked *