റബ്ബറിന്‍റെ താങ്ങുവില 200 രൂപ പോലും പ്രഖ്യാപിക്കുന്നത് പരിഗണിക്കാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍

News

പാലാ: റബ്ബറിന് താങ്ങുവില 200 രൂപയായി പ്രഖ്യാപിക്കണമെന്ന മാണി സി കാപ്പന്‍ എം എല്‍ എ യുടെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. റബ്ബറിന്റെ കുറഞ്ഞ വില 200 രൂപാ ആക്കണമെന്നാവശ്യപ്പെട്ടു ഇക്കഴിഞ്ഞ സെപ്തംബര്‍ 14 മാണി സി കാപ്പന്‍ എം എല്‍ എ ധനകാര്യ വകുപ്പ് മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിനു മാര്‍ച്ച് 17നു ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുവേണ്ടി അഡീഷണല്‍ സെക്രട്ടറി ബി എസ് പ്രീത ഔദ്യോഗികമായി നല്‍കിയ കത്തിലാണ് റബ്ബറിന്റെ താങ്ങുവില 200 ആയി വര്‍ദ്ധിപ്പിക്കുക എന്ന ആവശ്യം പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്നു അറിയിച്ചത്.

കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ സമാനതകളില്ലാത്ത ദുരിതം നേരിടുകയാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഉത്പാദന ചിലവിനുസരിച്ചു വില ലഭ്യമല്ലാത്തതിനാല്‍ റബ്ബര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വിദേശ നാണ്യം നേടിത്തരുന്നതു പങ്കു വഹിച്ചിരുന്ന റബ്ബര്‍ മേഖല അപ്പാടെ അവഗണിക്കപ്പെടുകയാണ്. താങ്ങുവില 250 ആക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *