കല്പറ്റ: രാഹുല്‍ ഗാന്ധിയെ ജയിലിലടക്കാമെന്ന നരേന്ദ്ര മോദിയുടേയും ആര് എസ് എസിന്റെയും മോഹം നടക്കില്ലെന്ന് പ്രഖ്യാപിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. 2019ല്‍ മോദിക്കെതിരായി പ്രസംഗിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്ത് ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിച്ച് ജുഡീഷ്യറിയെ സ്വാധീനിച്ച് രാഹുല്‍ഗാന്ധി എം പിയെ ജയിലില്‍ അടക്കാനാണ് നീക്കം. ഇത് വ്യാമോഹം മാത്രമാണ്. പ്രതിഷേധ യോഗം കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വ ടി ജെ ഐസക്, പി വിനോദ് കുമാര്‍, ഹര്‍ഷല്‍ കോന്നാടന്‍, കെ ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്പറ്റ, ഡിന്റോ ജോസ്, പി ആര് ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
