കോഴിക്കോട്: മോദി സര്‍ക്കാരും അദാനി കമ്പനികളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗൗരവതരമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന ജന സെക്രട്ടറി സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയ കാര്യങ്ങളെന്നതിനാല്‍ അത് രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതാണ്. അദാനി കമ്പനികള്‍ക്ക് വഴിവിട്ട് സഹായം ചെയ്യുന്ന മോദി സര്‍ക്കാര്‍ അന്വേഷണം നേരിടുക തന്നെ വേണം. രാജ്യത്തിന്റെ പൊതുസ്വത്ത് കോര്‍പററ്റുകള്‍ക്ക് തീറെഴുതി കൊടുത്ത് രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ ഗുരുതരമായ തകര്‍ച്ച നേരിടുന്നത് കാണാതിരുന്നു കൂടാ.
ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിയിലാക്കി രാജ്യത്തെ ജനങ്ങളുടെ വായ മൂടികെട്ടാനുള്ള ഗൂഢ പദ്ധതിയാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനായി ഇത്തരം അനീതികള്‍ക്കെതിരില്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ ജന സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ആഹ്വാനം ചെയ്തു.