കോഴിക്കോട്: കെ കെ രമ എം എല്‍ എയ്ക്ക് പയ്യന്നൂര്‍ സഖാക്കളുടെ പേരില്‍ ഭീഷണിക്കത്ത്. എടീ രമേ എന്ന് വിളിച്ച് ആരംഭിക്കുന്ന കത്തില്‍ ഭരണം പോയാലും തരക്കേടില്ല ഞങ്ങള്‍ അത് ചെയ്തിരിക്കും പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കെ കെ രമയുടെ സെക്രട്ടറിയേറ്റിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്. ഭീഷണി കത്ത് ലഭിച്ചതോടെ കെ കെ രമ എം എല്‍ എ ഡി ജി പിക്ക് പരാതി നല്‍കി.
ഇപ്പോള്‍ നല്‍കിയിരിക്കുന്നത് അവസാന താക്കീതാണെന്നും കൈയ്യും കാലും ഒടിഞ്ഞുവെന്ന് പറഞ്ഞ് സഹതാപം പിടിച്ച് പറ്റുവാന്‍ ശ്രമിക്കുകയല്ലെ എന്നും കത്തില്‍ ചോദിക്കുന്നു. ഒരുമാസത്തെ അവധി തരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. അടുത്ത 20ാം തീയതിക്കുള്ളില്‍ ഞങ്ങള്‍ ഒരു തീരുമാനം നടപ്പാക്കുമെന്നും കത്തില്‍ പറയുന്നു. പറഞ്ഞാല്‍ പറയുന്നത് പോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടെത് എന്ന് നിനക്ക് നല്ലത് പോലെ അറിയാമല്ലോ എന്ന മുന്നറിയിപ്പുമുണ്ട്. നേരത്തെയും പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ കെ കെ രമയെ ഭീഷണി കത്ത് ലഭിച്ചിരുന്നു. അന്നും എം എല്‍ എ ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു.