കല്പറ്റ: എത്ര കാലം തെരുവില്‍ നിന്നാലാണ് നീതി ലഭിക്കുകയെന്നും കൂടെയുണ്ടെന്ന് പറയുന്നതല്ലാതെ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്നും നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നും ഹര്‍ഷിന. സര്‍ജറിക്കിടെ ആശുപത്രിയില്‍ നിന്നും വയറ്റി കത്രിക മറന്നുവെച്ചതിനെ തുടര്‍ന്ന് ഏറെ ദുരിതം അനുഭവിക്കേണ്ടി വന്ന ഹര്‍ഷിന രാഹുല്‍ ഗാന്ധിയെ കണ്ട് തന്റെ ദുരിതങ്ങള്‍ അവതരിപ്പിക്കാനാണ് വയനാട്ടില്‍ എത്തിയപ്പഴായിരുന്നു പ്രതികരണം.
ഹര്‍ഷിന പ്രസവ ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളെജില്‍ എത്തിയപ്പോഴായിരുന്നു വയറ്റില്‍ കത്രിക കുടുങ്ങിയത്. വയറുവേദനയും മറ്റ് പ്രയാസങ്ങളുമായി വര്‍ഷങ്ങളാണ് ദുരിതം അനുഭവിക്കേണ്ടി വന്നത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വയറ്റിനുള്ളില്‍ കത്രിയുള്ളത് കണ്ടെത്തിയത്. ഇത് പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
താന്‍ അനുഭവിക്കേണ്ടി വന്ന ദുരിതത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും അര്‍ഹമാ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മാസങ്ങളായി ഹര്‍ഷിന സമരത്തിലാണ്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും അര്‍ഹമായ പരിഗണന ഉണ്ടായില്ല. ഇതേതുടര്‍ന്ന് പോരാട്ടം കടുപ്പിക്കുന്ന ഹര്‍ഷിന വയനാട്ടിലെത്തിയെ എം പി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് ഹര്‍ഷിന തന്റെ ദുരിതം പറഞ്ഞു.
ഈ മാസം 16ന് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന ധര്‍ണ സമരം നടത്തുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഹര്‍ഷിനയുടെ നിലപാട്.