പെണ്‍കുട്ടിയെ വിവസ്ത്രയാക്കി കെട്ടിയിട്ടു; കാണാതായ കോളെജ് വിദ്യാര്‍ത്ഥിനിടെ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടില്‍

Kerala

കോഴിക്കോട്: കാണാതായ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. തൊട്ടില്‍പ്പാലത്ത് നിന്നും ബുധനാഴ്ച കാണാതായ പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്. ഇവിടെ നിന്നും മാരക ലഹരി പദാര്‍ത്ഥമായ എം ഡി എം എയും കണ്ടെത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആളില്ലാത്ത വീട്ടില്‍ വിവസ്ത്രയായ രീതിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

വീട്ടില്‍ നിന്നും കോളെജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ശേഷം വീട്ടില്‍ ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. തൊട്ടില്‍പ്പാലത്തെ ലഹരിക്കടിമയായ യുവാവാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിനായി അന്വേഷണം തുടങ്ങി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയില്‍ നിന്നും പൊലീസ് മൊഴി എടുക്കുന്നുണ്ട്.