ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നേരിടാന്‍ അടിയന്തിരമായ ഇടപെടല്‍ അനിവാര്യം: രാഷ്ട്രീയ ജനതാദള്‍

News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊച്ചി: അരി മുതല്‍ പച്ചക്കറി വരെയുള്ള ആവശ്യസാധനങ്ങളുടെ വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ കണ്‍ട്രോള്‍ മെക്കാനിസം നടപ്പിലാക്കണമെന്ന് RJD സംസ്ഥാന അദ്ധ്യക്ഷ അനു ചാക്കോ ആവിശ്യപ്പെട്ടു.

അരിക്കും പച്ചക്കറിക്കും പയര്‍വര്‍ഗ്ഗങ്ങള്‍ക്കും ഒരു മാസത്തിനിടെ ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഇത് ബഹുഭൂരിപക്ഷം ജനങ്ങളുടേയും കുടുംബ ബജറ്റ് താറുമാറാക്കിയിരിക്കുകയാണന്ന് അനു ചാക്കോ ചൂണ്ടിക്കാട്ടി. മലയാളികളുടെ ആഘോഷങ്ങളായ ഈസ്റ്ററും വിഷുവും ചെറിയ പെരുന്നാളും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ വിപണിയില്‍ ഇടപെടണമെന്ന്
അനു ചാക്കോ ആവിശ്യപ്പെട്ടു,

Leave a Reply

Your email address will not be published. Required fields are marked *