മതനിരാസ പ്രസ്ഥാനങ്ങള്‍ നടത്തുന്ന വികലവാദങ്ങളെ പ്രതിരോധിക്കണം: മുജാഹിദ് സമ്മേളനം

Kerala News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: മുസ്ലിം ചെറുപ്പക്കാരെ മാത്രം ലക്ഷ്യംവെച്ച് മതനിരാസ പ്രസ്ഥാനങ്ങള്‍ നടത്തുന്ന വികലവാദങ്ങളെ തിരിച്ചറിയണമെന്ന് മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി യുവജന ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ ഉപയോഗിച്ചും അല്ലാതെയും മതനിരാസ പ്രസ്ഥാനക്കാരും ഏക്‌സ് മുസ്‌ലിം എന്നവകാശപ്പെടുന്നവരും നടത്തിക്കൊണ്ടിരിക്കുന്ന മതപരിഹാസങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ മറുപടി പറയാന്‍ ചെറുപ്പക്കാര്‍ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

മതബോധമുള്ള ഒരു സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ച് അവരെ ധാര്‍മ്മിക സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് നവനാസ്തികര്‍ ശ്രമിക്കുന്നത്. നവനാസ്തികതക്ക് ശാസ്ത്രത്തിന്റെയോ ബുദ്ധിയുടേയോ പിന്തുണയില്ലെന്ന് സമൂഹം മനസ്സിലാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അഹമ്മദ് ഹാമിദ് ദുബൈ ഉദ്ഘാടനം ചെയ്തു. അബ്ദു റഹിമാന്‍ മദനി പാലത്ത് അധ്യക്ഷത വഹിച്ചു. ഡോ. ജംഷീര്‍ ഫാറൂഖി, എം എല്‍ എമാരായ ഷാഫി പറമ്പില്‍, ടി വി ഇബ്രാഹിം, പി കെ ഫിറോസ്, കെ എം അഭിജിത്ത്, വി വസീഫ്, ഡോ. സുല്‍ഫിക്കര്‍ അലി, ജാസിര്‍ രണ്ടത്താണി, ഷരീഫ് മേലേതില്‍, ഷുക്കൂര്‍ സ്വലാഹി, റിയാസ് ബാവ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *