നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതിനായി nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൊച്ചി: പ്രശാന്ത് ബി മോളിക്കല്‍ സംവിധാനം ചെയ്ത ‘കൂണ്‍’ ലണ്ടനില്‍ നടക്കുന്ന ലിഫ്റ്റ് ഓഫ് ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ നേടി. നവാഗത സംവിധായകരുടെ ചലച്ചിത്രങ്ങള്‍ക്ക് മാത്രമായി നടത്തുന്ന ഫിലിം ഫെസ്റ്റിവല്‍ ആണിത്. ഏപ്രില്‍ മാസത്തിലാണ് ഫെസ്റ്റിവല്‍. ഹോളിവുഡ് സ്‌റ്റൈലിലുള്ള റൊമാന്റിക് ത്രില്ലര്‍ ആയ കൂണ്‍ല്‍ ലിമല്‍.ജി.പാടത്ത് സിതാരവിജയന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്.
ഗോള്‍ഡന്‍ ട്രമ്പെറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍കുമാര്‍ നമ്പ്യാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രണില്‍ നമ്പ്യാര്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ തിരക്കഥാകൃത്ത്
അമല്‍ മോഹന്‍ ആണ്. അമേയ, അഞ്ജന, മെറീസ്സ ജോസ് , ഗിരിധര്‍ കൃഷ്ണ, സുനില്‍ സി പി, ലക്ഷ്മിക സജീവന്‍, ചിത്ര പ്രശാന്ത്, അനില്‍കുമാര്‍ നമ്പ്യാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ടോജോ.പി തോമസും, എഡിറ്റിങ് സുനില്‍ കൃഷ്ണയുമാണ് നിര്‍വ്വഹിക്കുന്നത്. സംഗീതം, പശ്ചാത്തല സംഗീതം : അജിത് മാത്യു, ഗാനരചന: ടിറ്റോ.പി.തങ്കച്ചന്‍. ഗായകര്‍: യാസിന്‍ നിസാര്‍, ഗൗരി ലക്ഷ്മി, നക്ഷത്ര സന്തോഷ്. ആര്‍ട്ട് : സണ്ണി അങ്കമാലി, മേക്കപ്പ് :നിത്യ മേരി, കോസ്റ്റ്യും: ദീപു.സി.എസ്, കോറിയോഗ്രഫി :ബിനീഷ് കുമാര്‍ കൊയിലാണ്ടി, സിങ്ക് സൗണ്ട് റെക്കോര്‍ഡിസ്റ്റ് : ജോബിന്‍ ജയന്‍. അനന്തു.ടി.പി, മുഹമ്മദ് റോഷന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍സ്. രാഹുല്‍ മോഹനന്‍, ആര്‍. മണികണ്ഠന്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ്, പ്രൊജക്റ്റ് കോ ഓര്‍ഡിനേക്റ്റര്‍ കെ ജെ ഫിലിപ്പ്.
നിധിന്‍ ബി മോളിക്കല്‍ സ്‌ക്രിപ്റ്റ് അസോസിയേറ്റ്, ആര്‍ട്ട് അസോസിയേറ്റ്, ബൂം ഓപ്പറേറ്റര്‍ എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമ്മൂട്. സനില്‍ ചെമ്പുവിളയാണ് പ്രൊഡക്ഷന്‍ മാനേജര്‍. സ്റ്റില്‍സ്: പ്രശോബ് ഈഗിള്‍ ഐ, ഡിസൈന്‍സ്: മനു ഡാവിഞ്ചി, സൗണ്ട് ഡിസൈന്‍: പ്രശാന്ത് എസ് പി, സൗണ്ട് വര്‍ക്ക്: കളക്റ്റീവ് സ്റ്റുഡിയോ, Vfx : മാഗസിന്‍ മീഡിയ, അനിമേഷന്‍ ആന്‍ഡ് ടൈറ്റില്‍സ്: ചിത്രഗുപ്തന്‍, ഡി ഐ സ്റ്റുഡിയോ 24സെവന്‍, കളറിസ്റ്റ്:ബിലാല്‍ റഷീദ്, പബ്ലിസിറ്റി ഡിസൈന്‍: അനുഗ്രഹ് പ്രസാദ്.