കനല്‍ചൂളയിലെ കുട്ടപ്പായിയായി ബിജുക്കുട്ടന്‍ എത്തുന്ന മാകൊട്ടന്‍ എന്ന ചിത്രത്തിന്‍റെ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

Cinema

കൊച്ചി: 1948 കാലം പറഞ്ഞത് എന്ന കണ്ണൂരിലെ തില്ലങ്കേരി സമര ചരിത്ര കഥപറഞ്ഞ സിനിമയിലൂടെ സിനിമാ സംവിധാന രംഗത്തെത്തിയ രാജീവ് നടുവനാടിന്റെ രണ്ടാമത്തെ സിനിമയാണ് ‘മാക്കൊട്ടന്‍’. ഹാസ്യ താരം ബിജുകുട്ടന്‍ ആദ്യമായി നായകനാകുന്ന മാക്കൊട്ടന്‍ സിനിമയില്‍ ശിവദാസ്മട്ടന്നൂര്‍, പ്രാര്‍ത്ഥന പി നായര്‍, ധ്യാന്‍കൃഷ്ണ, പ്രദീപ്‌കേളോത്ത്, മുരളികൃഷ്ണന്‍, അശോകന്‍അകം, പ്രിയേഷ്‌മോഹന്‍, അഭിഗോവിന്ദ്,ഗായത്രി സുനില്‍, ലയഅഖില്‍, ബിജുകൂടാളി, ടിഎസ്അരുണ്‍, ആനന്ദ കൃഷ്ണന്‍, ചന്ദ്രന്‍തിക്കോടി, സനില്‍ മട്ടന്നൂര്‍ റയീസ്പുഴക്കര, അനൂപ്ഇരിട്ടി, രമണിമട്ടന്നൂര്‍, ബിലുജനാര്‍ദ്ദനന്‍, സുമിത്ര പ്രീതചാലോട്, ജ്യോതിഷ്‌കാന്ത്, സി.കെവിജയന്‍, ബിനീഷ്‌മൊകേരി, രതീഷ് ഇരിട്ടി, ശ്യാംമാഷ്, രചനരമേശന്‍, അനില്‍, ഷാക്കിര്‍, സജി തുടങ്ങിയര്‍ അഭിനയിക്കുന്നു. രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂരും പരിസരപ്രദേശങ്ങളിലും ആണ് പ്രധാന ലൊക്കേഷന്‍.

കഴിഞ്ഞകാലങ്ങളില്‍ നമ്മെചിരിപ്പിച്ച നടന്‍, ചിരിപ്പിക്കാന്‍ മാത്രമല്ല ഏറെ അഭിനയ സാധ്യതയുള്ള ക്യാരക്ടര്‍ വേഷവും ചെയ്യാന്‍ കഴിയുമെന്ന് നമ്മെ ബോധ്യ പ്പെടുത്തുകയാണ്. ഹാസ്യമിമിക്രി താരം കൂടിയായ ബിജുക്കുട്ടന്‍. ‘മാക്കൊട്ടന്‍’ എന്ന സിനിമയില്‍ രണ്ട് കുട്ടികളുടെ അച്ഛന്‍ കുട്ടപ്പായി എന്ന കൊല്ലപ്പണിക്കാരനായി പക്വതയുള്ള അഭിനയം കാഴ്ച വെച്ചിരിക്കയാണ്.

കുടുംബത്തെയും പ്രകൃതിയെയും ജീവനുതുല്യം സ്‌നേഹിക്കുന്ന കുട്ടപ്പായിയുടെ ജീവിത യാത്രക്കിടെ സംഭവിക്കുന്ന ദുരന്തങ്ങള്‍. ഉലയിലിട്ടു പഴുപ്പിച്ച ഇരുമ്പിനോട് അരിശം തീര്‍ക്കുന്ന, സങ്കടം പറയുന്ന പച്ചയായ മനുഷ്യനിലേക്കുള്ള ബിജുക്കുട്ടന്‍ എന്ന നടന്റെ നിരീക്ഷണ പാടവം, അഭിനയത്തിലെ സൂഷ്മത ഏതൊരു കാഴ്ചക്കാരനെയും അല്‍ഭുതപ്പെടുത്തും. മാക്കൊട്ടന്‍ എന്ന സിനിമ സാമൂഹിക പ്രശ്‌നങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന കലാമൂല്യമുള്ള മികച്ച സിനിമ എന്ന നിലയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

ഡോ: സുനിരാജ് കശ്യപിന്റെ തിരക്കഥ. ക്യാമറ ജിനീഷ് മംഗലാട്ട്. എഡിറ്റിംഗ് ഹരി ജിനായര്‍. പശ്ചാത്തലസംഗീതം ഷൈന്‍വെങ്കിടങ്ങ്. കലാസംവിധാനം ഷാജിമണക്കായി. മേക്കപ്പ് പ്രജി&രനീഷ്. കോസ്റ്റ്യും ബാലന്‍പുതുക്കുടി. സുനില്‍ കല്ലൂര്‍, അജേഷ്ചന്ദ്രന്‍, ബാബുമാനുവല്‍ എന്നിവരുടെ വരികള്‍ക്ക് ഷൈന്‍വെങ്കിടങ്ങ്, അനുശ്രീ എന്നിവര്‍ സംഗീതം നല്‍കി ബിജുക്കുട്ടന്‍, തേജസ് ടോപ്പ്‌സിംഗര്‍, രതീഷ്, ജയദേവ്, അനുശ്രീ എന്നിവര്‍ പാടിയിരിക്കുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍. റിയമോഷന്‍ പിക് ച്ചേഴ്‌സ് വിതരണത്തിനെത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *