‘സ്മാര്‍ട്ട് കുറ്റിയാടി’ വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

Kozhikode

കുറ്റിയാടി: നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാര്‍ട്ട് കുറ്റിയാടി’ യുടെ നേതൃത്വത്തില്‍ കുറ്റിയാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകര്‍ക്കുള്ള ആദരിക്കല്‍ ചടങ്ങ് കീഴല്‍ യു.പി.സ്‌കൂളില്‍ നടന്നു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വിരമിച്ച അധ്യാപകര്‍ തങ്ങളുടെ അനുഭവവും അറിവും സമൂഹത്തിന് പകരണമെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജുള അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ്, അധ്യാപക സംഘടന പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സ്മാര്‍ട്ട് കുറ്റിയാടി കണ്‍വീനര്‍ പി. അശോകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *