കൊച്ചി: ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന ചിത്രമാണ് അടി. റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രത്തില്‍ അഹാനയുടെ പ്രകടനത്തെക്കുറിച്ച് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ അഹാനയുടെ പ്രകടനം ഞെട്ടിച്ചുവെന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. താന്‍ മുന്‍പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല. എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണെന്നും ഗോവിന്ദ് വസന്ത പറഞ്ഞു. ‘അടി’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോവിന്ദ്.
ഷൈന്‍ ടോം ചാക്കോയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരം കഥാപാത്രമായിരിക്കും ‘അടി’യിലേതെന്നായിരുന്നു സംവിധായകന്‍ പ്രശോഭ് പറഞ്ഞത്. അഭിമുഖങ്ങളില്‍ കാണുന്ന ഷൈനിന്റെ നേരെ വിപരീതമാണ് സിനിമയിലെ ഷൈന്‍ എന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്രുവന്‍, തിരക്കഥാകൃത്ത് രതീഷ് രവി എന്നിവരും പ്രസ് മീറ്റില്‍ പങ്കെടുത്തു.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് അടി നിര്‍മിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മിച്ച ചിത്രം കൂടിയാണ് ‘അടി’. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി’. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. .
അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്.. നിര്‍മ്മാണം: ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, സംഗീത സംവിധാനം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്‌റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട്: സുബാഷ് കരുണ്‍, ചീഫ് അസ്സോസിയേറ്റ്: സുനില്‍ കര്യാട്ടുകര, ലിറിക്‌സ്: അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍: ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍: സിഫാസ് അഷ്‌റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: വിനോഷ് കൈമള്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, വി.എഫ്.എക്‌സ് ആന്‍ഡ് ടൈറ്റില്‍: സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ്: റിഷാദ് മുഹമ്മദ്, ഡിസൈന്‍: ഓള്‍ഡ് മങ്ങ്‌സ്.